കൊല്ലം സ്വദേശി നജ്റാനില്‍  ജീവനൊടുക്കി

നജ്റാന്‍: മലയാളി യുവാവ് നജ്റാനില്‍ ജീവനൊടുക്കി. കൊല്ലം കല്ലട മനോജ് ഭവനില്‍ രവീന്ദ്രന്‍പിള്ള -രാധാമണി ദമ്പതികളുടെ മകനായ മനോജ്കുമാറാണ് (28) ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. നാല് വര്‍ഷം മുമ്പാണ് ഇദ്ദേഹം ഇലക്ട്രീഷ്യനായി നജ്റാനില്‍ എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് മനോജിന്‍െറ കാലില്‍ ചെറിയ മുഴ ഉണ്ടായിരുന്നു. പല തവണ ചികിത്സിച്ചിട്ടും ഇതു ഭേദമായില്ല. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി ചികിത്സിച്ച് മടങ്ങി വന്നത്. എന്നിട്ടും ഫലം കാണാതെ വരികയും മുഴ പൊട്ടി വ്രണമായി പഴുപ്പ് ബാധിക്കുകയും ചെയ്തതോടെ അര്‍ബുദമാണെന്ന് മനോജ് സംശയിച്ചു. 
ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ളെന്ന് എഴുതിയ കുറിപ്പ് കണ്ടത്തെിയിട്ടുണ്ട്.  
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ക്കായി നജ്റാന്‍ കൈരളി സാംസ്കാരിക സംഘടന പ്രതിനിധി മുസ്തഫ രംഗത്തുണ്ട്. മായയാണ് മനോജിന്‍െറ സഹോദരി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.