ഖറജ അപകടം: രണ്ടുപേരുടെയും  മൃതദേഹം നാട്ടിലത്തെിച്ച് സംസ്കരിച്ചു

ഖമീസ് മുശൈത്: അസീറിലെ ഖറജയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലത്തെിച്ച് സംസ്കരിച്ചു. നവംബര്‍ 17 നുണ്ടായ അപകടത്തില്‍ മരിച്ച തിരുവനന്തപുരം കാരക്കോണം എള്ളുവിള റോഡരികത്ത് വീട്ടില്‍ രവീന്ദ്രന്‍െറ മകന്‍ സന്തോഷ് കുമാറിന്‍േറയും (25) കന്യാകുമാരി നെല്ലിവിള സ്വദേശി ബെന്നി ജോസഫിന്‍െറയും (22) മൃതദേഹങ്ങളാണ് സംസ്കരിച്ചത്. 
രണ്ടുവര്‍ഷം മുമ്പ് കെട്ടിട നിര്‍മാണ ജോലിക്കായാണ് സന്തോഷ് കുമാര്‍ സൗദിയിലത്തെിയത്. രണ്ടുമാസം മുമ്പ്് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ബെന്നിജോസഫ്  എത്തുന്നത്. ഒരു സ്പോണ്‍സറുടെ കീഴിലായിരുന്നു ഇരുവരും. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന പിക്ക്അപ്പ് വണ്ടി പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബെന്നി ജോസഫിന് ഇഖാമ പോലും ലഭിച്ചിരുന്നില്ല. രണ്ടാളും പുറംകരാര്‍ അടിസ്ഥാനത്തിലായിരുന്നു ജോലി ചെയ്തിരുന്നതും. 
അതിനാല്‍ മൃതദേഹം നാട്ടിലത്തെിക്കുന്നതിന് സ്പോണ്‍സറുടെ ഭാഗത്ത് നിന്നും ശ്രമമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ഖമീസിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് പാട്ടറയുമായി ബന്ധപ്പെട്ടു. അദ്ദേഹം പൊലീസിലും കോണ്‍സുലേറ്റിലും സംഭവം എത്തിച്ചതോടെയാണ് തടസങ്ങള്‍ നീങ്ങിയത്. ഇരുവരും അവിവാഹിതരായിരുന്നു. മൃതദേഹം അയക്കുന്നതിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച 18,000 റിയാല്‍ നൗഷാദ് ഇവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.