ആദില്‍ ജുബൈര്‍ ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. മേഖലയിലെ വിവിധ സംഭവ വികാസങ്ങള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. 
സൗദിയും അമേരിക്കയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ഇന്തോനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ ഇരുവരും അപലപിച്ചു. ഭീകരാക്രമണങ്ങളെ നേരിടുന്നതിന് നിലവിലുള്ള നടപടികള്‍ ശക്തമാക്കേണ്ടതിന്‍െറ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. കൂടിക്കാഴ്ചക്കു ശേഷം നടന്ന സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളാടിസ്ഥാനത്തില്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുണ്ടാവണമെന്നും സംയുക്ത പ്രസ്താവനയില്‍ ആദില്‍ ജുബൈറും ജോണ്‍കെറിയും ആവശ്യപ്പെട്ടു. യമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രശ്നങ്ങളും ഇറാന്‍െറ മേഖലയിലെ ഇടപെടലുകളും സൗദിയുടെ സഖ്യ രാഷ്ട്രങ്ങളുമായി കൂടുതല്‍ ഇഴചേര്‍ന്ന് നില്‍ക്കേണ്ടതിന്‍െറയും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്‍െറയും ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്ന് ആദില്‍ ജുബൈര്‍ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.