ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു 

ഹാഇല്‍: കണ്ണൂര്‍ കാവും പടി സ്വദേശി ഇല്ലിക്കല്‍ മൂസയുടെ മകന്‍ നസീര്‍ (32) ഹറമില്‍ കുഴഞ്ഞുവീണു മരിച്ചു. ഹാഇലില്‍ നിന്ന് ഉംറ ഗ്രൂപ്പില്‍ പെരുന്നാള്‍ ദിവസം സുഹൃത്തുക്കളോടൊപ്പമാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലത്തെിയത്. ജൂലൈ പന്ത്രണ്ടിന് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഹാഇല്‍ ബര്‍സാനില്‍ ഒരു ബൂഫിയയിലായിരുന്നു ജോലി. ആറു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ രണ്ട് മക്കളുണ്ട്. ഭാര്യ കുട്ട്യാലി പുറത്ത് റസീന. ഹാഇലില്‍ ജോലി ചെയ്യുന്ന ബാവ എന്ന സല്‍മാന്‍ സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.