മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

ദമ്മാം: ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് മരിച്ചു. മങ്കാര, കോന്നി രേവതി ഹൗസില്‍ ഭാസ്കരന്‍ നായരുടെ മകന്‍ രാജശേഖരന്‍ നായരാണ് (56) മരിച്ചത്. അല്‍ഖോബാര്‍ തുഖ്ബയിലെ താമസസ്ലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് മറുപടിയില്ലാത്തതിനാല്‍ പൊലീസിന്‍െറ സഹായത്തോടെ കതക് തുറന്നപ്പോള്‍ മുറിക്കകത്ത് മരിച്ച നിലയിലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: വിനീത, മക്കള്‍: ഭാഗ്യശ്രീ, രോഹിത്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.