അല്‍ഖഫ്ജി: ഏജന്‍റ് നല്‍കിയ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വന്‍തുക നല്‍കി സൗദിയിലത്തെി കബളിപ്പിക്കപ്പെട്ട് നിയമക്കുരുക്കിലായ മൂന്നു മലയാളികള്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം പിറവന്തൂര്‍ സ്വദേശി അഖില്‍, ചിത്താര സ്വദേശി സജീര്‍, കണ്ണൂര്‍ മൊകേരി സ്വദേശി വൈശാഖ് എന്നിവരാണ് ദുരിതത്തിലായിരുന്നത്. കുടിവെള്ളം സപൈ്ള ചെയ്യുന്ന കമ്പനിയില്‍ ¥്രെഡവര്‍ ജോലിയും മൂവായിരം റിയല്‍ ശമ്പളവും സൗജന്യഭക്ഷണവും താമസവുമടക്കം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇടനിലക്കാരനായ മലയാളി വന്‍തുക വാങ്ങി ഇവര്‍ക്ക് വിസ നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച ജോലി ലഭിച്ചില്ല. ദിവസങ്ങളോളം മതിയായ താമസ സൗകര്യവും നല്‍കിയില്ല. കുടിവെള്ള വിതരണത്തിന് പകരം മാലിന്യം കൊണ്ട് പോകുന്ന ഫിറ്റ്നസ് സര്‍ഫിക്കറ്റോ, ഇന്‍ഷുറന്‍സോ ഇല്ലാത്ത വാഹനം ഓടിക്കാന്‍ നിര്‍ബന്ധിതരായി. ഇവരില്‍ അഖിലിനൊഴികെ മറ്റു രണ്ട്പേര്‍ക്കും സൗദി ¥്രെഡവിങ് ലൈസന്‍സ് ഇല്ലായിരുന്നു. ലൈസന്‍സ് എടുത്തുനല്‍കാനും സ്പോണ്‍സര്‍ തയ്യാറായില്ല. രണ്ട് മാസത്തിനുള്ളില്‍ നാലായിരത്തോളം റിയാല്‍ ഇതിന്‍െറ പേരില്‍ മൂന്നുപേര്‍ക്കുമായി പിഴ ലഭിച്ചു. രണ്ടുമാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിച്ചതുമില്ല. ഇതിന്‍െറ പേരില്‍ പ്രതിഷേധ സൂചകമായി മൂന്ന് പേരും ജോലിയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ശമ്പളമോ ലൈസന്‍സോ നല്‍കാനോ ട്രാഫിക് പിഴ ഒടുക്കാനോ തയ്യാറാകാത്ത സ്പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. തുടര്‍ന്നാണ് നവയുഗം സാംസ്കാരികവേദി നിയമസഹായ വേദി കണ്‍വീനര്‍ ഷാന്‍ പേഴും മൂടിനെ ബന്ധപ്പെടുന്നത്. അദ്ദേഹം ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ഡെസ്ക്ക് കോര്‍ഡിനേറ്ററായ പി.വി. അബ്ദുല്‍ ജലീലിനെ വിവരങ്ങള്‍ അറിയിച്ചു. മൂന്നു പേരും ഖഫ്ജി ലേബര്‍ കോടതിയില്‍ തൊഴിലുടമക്കെതിരെ പരാതി നല്‍കി. അപ്പോഴാണ് മൂന്നുപേരും ജോലിയില്‍ നിന്ന് വിട്ടുനിന്ന ദിവസം തന്നെ സ്പോണ്‍സര്‍ അവരെ ഹുറൂബ് ആക്കിയതായി അറിഞ്ഞത്. ലേബര്‍ കോടതിയില്‍ സ്പോണ്‍സറെ വിളിച്ചു വരുത്തി നടന്ന വാദങ്ങള്‍ക്ക് ഒടുവില്‍ ലേബര്‍ ഓഫീസര്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. തൊഴില്‍ കരാര്‍ലംഘനം നടത്തിയതിനും അകാരണമായി ഹുറൂബ് ആക്കിയതിനും സ്പോണ്‍സറെ ശക്തമായി വിമര്‍ശിച്ച ലേബര്‍ ഓഫീസര്‍ മൂവരുടെയും ട്രാഫിക്ക് പിഴസംഖ്യ സ്പോണ്‍സര്‍ ഏറ്റെടുക്കാനും ഹുറൂബ് നീക്കി ഫൈനല്‍ എക്സിറ്റ് നല്‍കാനും ഉത്തരവിട്ടു. നിരന്തരമുള്ള സമ്മര്‍ദ്ദം മൂലം വിസ നല്‍കിയവര്‍ രണ്ട് പേര്‍ക്കുള്ള വിമാന ടിക്കറ്റ് എടുത്തു നല്‍കാന്‍ തയ്യാറായതോടെയാണ് നാടണയാനുള്ള വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.