അ​ഭി​ലാ​ഷി​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

അ​ഭി​ലാ​ഷി​​ന്റെ കു​ടും​ബ​ത്തി​ന് ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​​ന്റെ കൈ​ത്താ​ങ്ങ്

ജു​ബൈ​ൽ: ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യ കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷി​​ന്റെ (44) കു​ടും​ബ​ത്തി​ന് ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ശേ​ഖ​രി​ച്ച തു​ക കൈ​മാ​റി. അ​ഭി​ലാ​ഷി​​ന്റെ ഒ​രു കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നും ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​റു​മാ​യ രാ​ജേ​ഷ് കാ​യം​കു​ളം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം മു​വാ​സ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഭി​ലാ​ഷി​നെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കാ​നി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. വൃ​ക്ക​യും ത​ക​രാ​റി​ലാ​യി​രു​ന്നു. ഫി​സി​യോ തെ​റ​പ്പി​യും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ര​ക്ഷാ​ധി​കാ​രി നാ​സ​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് അ​ഭി​ലാ​ഷി​​ന്റെ സു​ഹൃ​ത്താ​യ സ​ഫ്‌​ദ​റി​ന് തു​ക കൈ​മാ​റി​യ​ത്. ജു​വ ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് മൂ​വാ​റ്റു​പു​ഴ, കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ എ​ന്നി​വ​രും ജു​ബൈ​ലി​ലെ നി​ര​വ​ധി പൊ​തു​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​രാ​യ സ​ന്തോ​ഷ്, ഗി​രീ​ഷ്, അ​ഷ​റ​ഫ് നി​ല​മേ​ൽ, ഖാ​ലി​ദ് കൊ​ല്ലം, ഷ​ഫീ​ഖ് താ​നൂ​ർ, അ​നി​ൽ മാ​ലൂ​ർ എ​ന്നി​വ​രാ​ണ് സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Jubail Malayali Samaj hand in hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.