ഗാ​ല​ക്സി വി​ന്റ​ർ ക്രി​ക്ക​റ്റ് ലീ​ഗ് 26, 27 തീ​യ​തി​ക​ളി​ൽ

ജു​ബൈ​ൽ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ലെ ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ​യാ​യ ഗാ​ല​ക്സി ക്രി​ക്ക​റ്റ് ക്ല​ബി​​ന്റെ 10ാമ​ത് വാ​ർ​ഷി​ക ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ മി​ക​ച്ച 12 ടീ​മു​ക​ളെ അ​ണി​നി​ര​ത്തി ഗാ​ല​ക്സി വി​ന്റ​ർ ക്രി​ക്ക​റ്റ് ലീ​ഗ് ഡി​സം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ജു​ബൈ​ൽ അ​ൽ ഫാ​ല ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ട്രോ​ഫി പ്ര​ദ​ർ​ശ​ന​വും ടീ​മു​ക​ളു​ടെ ലോ​ട്ട​റി​യും ജു​ബൈ​ലി​ൽ ന​ട​ന്നു. ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബൈ​ജു അ​ഞ്ച​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​മേ​ഷ് തേ​വ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധീ​ർ ആ​ല​പ്പു​ഴ നേ​തൃ​ത്വം ന​ൽ​കി. സു​നി​ൽ തോ​മ​സ് സ്വാ​ഗ​ത​വും സം​ഘ​ട​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Galaxy Winter Cricket League on 26th and 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.