ദമ്മാം: 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്ത ഫിഫയുടെ പ്രഖ്യാപനത്തിൽ ദമ്മാമിലെ വാഴക്കാട് നിവാസികൾ ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി. ദമ്മാമിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ കേക്ക് മുറിച്ച് രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
ആഗോള കായിക കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ യാത്രയിലെ നിര്‍ണായക നിമിഷമായിരുന്നു ഫിഫയുടെ പ്രഖ്യാപനമെന്ന് സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒരു കായിക അവസരമായി മാത്രമല്ല, സമ്പന്നമായ സംസ്കാരവും ചരിത്രവും പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി കൂടിയായി മാറുന്ന സൗദി അറേബ്യക്ക് ആഗോള തലത്തില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്ന് പരിപാടി അഭിപ്രായപ്പെട്ടു.
രക്ഷാധികാരി മുജീബ് കളത്തിൽ, പ്രസിഡന്റ് നഫീർ തറമ്മൽ, സെക്രട്ടറി ഷബീർ ആക്കോട്, യാസർ തിരുവാലൂർ, ജാവിഷ് അഹമ്മദ്, ടി.കെ. ഷാഹിർ എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ്, കെ.പി. റഹ്മത്ത്, പി.ടി. അഷ്റഫ്, ഫവാസ്, അഫ്താബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.