വിസിറ്റ് വിസയിലെത്തിയ കോട്ടയം സ്വദേശി ജുബൈലിൽ നിര്യാതനായി

ജുബൈൽ: വിസിസറ്റ്​ വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക്​ വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ് (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ ത്രേസ്യാമ്മയോടൊപ്പമാണ്​ മകൾ മറിയയുടെ അടുത്തെത്തിയത്​.

ജുബൈൽ മിലിറ്ററി ഫോഴ്സസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Kottayam native who arrived on a visit visa dies in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.