യാമ്പു: ജിദ്ദ-യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്സലിന്‍െറ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (8) എന്നിവരാണ് മരിച്ചത്.
യാമ്പു അല്‍മനാര്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ് സഫീറ. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്സല്‍ ഓടിച്ച പിക് അപ് റാബിഗിനടുത്ത് ട്രെയ്ലറില്‍ ഇടിക്കുകയായിരുന്നു. സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഫ്സല്‍ റാബിഗ് ജനറല്‍ ആശുപത്രിയിലാണ്. ജിദ്ദയില്‍ നിന്ന് പച്ചക്കറിയുമായി യാമ്പുവിലേക്ക് വരികയായിരുന്നു. അവധിക്കാലമായതിനാല്‍ കുടുംബത്തെയും കൂടെ കുട്ടിയതായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഓഗസ്റ്റ് ആറിന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു സഫീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.