റിയാദ്: കൊറോണ അണുബാധയെ തുടര്‍ന്ന് ബംഗ്ളാദേശ് സ്വദേശി മരിച്ചു. ബുറൈദ കിങ് ഫഹദ് ആശുപത്രി ജീവനക്കാരനായ 56കാരനാണ് മരിച്ചത്. രോഗിക്ക് മറ്റ് അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ ബാധിച്ച് മൂന്നുപേരെ ബുറൈദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 24 കാരനായ സ്വദേശിയുമുണ്ട്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കിങ് ഫഹദ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കും അണുബാധ സ്ഥിരീകരിച്ചതായി വിവരമുണ്ട്.
അണു ബാധ കൂടുതല്‍ ആളുകളിലേക്ക് പകരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ തന്നെ രണ്ടു പേര്‍ മരിച്ചിരുന്നു. അല്‍ഖസീം പ്രവിശ്യയിലാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.