ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജിനത്തെിയ തീര്‍ഥാടകര്‍ കൃത്യസമയത്ത് തന്നെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. ശാന്തിയോടെയും സമാധാനത്തോടെയും ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ മടക്കയാത്രയും നിയമപ്രകാരമായിരിക്കണം. ഒരുകാരണവശാലും യാത്ര നിശ്ചിത സമയം വൈകാന്‍പാടില്ല. രാജ്യത്തെ തൊഴില്‍ താമസ നിയമ ലംഘനം കടുത്ത ശിക്ഷ വിളിച്ചുവരുത്തുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞ് ഹാജിമാര്‍ രാജ്യത്ത് തങ്ങുന്നത് നിയമ വിരുദ്ധമാണ്. ഹജ്ജ് വിസയിലത്തെിയവര്‍ രാജ്യത്ത് തൊഴിലെടുക്കുന്നതോ മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങള്‍ക്ക് പുറത്ത് സഞ്ചരിക്കുന്നതോ അനുവദനീയമല്ല.
ഹജ്ജ് തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുന്നതു മുതല്‍ രാജ്യത്തെ നിയമത്തെക്കുറിച്ചും ഹജ്ജ് വിസ കാലാവധി കഴിഞ്ഞാല്‍ നിര്‍ബന്ധമായും തിരിച്ചുപോകേണ്ടതിനെക്കുറിച്ചുമൊക്കെ പാസ്പോര്‍ട്ട് വിഭാഗം ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്. ഹജ്ജ് വിസ കാലാവധി കഴിഞ്ഞശേഷവും സൗദിയില്‍ തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും ആറുമാസം തടവും വരെ ശിക്ഷ ലഭിച്ചേക്കാം. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ രാജ്യത്തേക്ക് കയറ്റിവിടും.
ഹജ്ജ് കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്ക് തൊഴില്‍ നല്‍കുകയോ അഭയം നല്‍കുകയോ വാഹന സൗകര്യം നല്‍കുകയോ ചെയ്യരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് സൗദിയില്‍ തങ്ങാനുള്ള യാതൊരു സഹായവും നല്‍കാന്‍ പാടില്ല. ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറുമാസം തടവും വിദേശിയാണെങ്കില്‍ നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളും ലഭിക്കും. നിയമ ലംഘനത്തിന്‍െറ തോതനുസരിച്ചുള്ള ശിക്ഷയാണ് ലഭിക്കുക.
ഏതെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ കൃത്യ സമയത്ത് തിരിച്ചുപോകാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പാസ്പോര്‍ട്ട് വിഭാഗത്തിന് കൈമാറണമെന്ന് ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് പാസ്പോര്‍ട്ട് വിഭാഗം നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ ഒരു ലക്ഷം റിയാല്‍വരെ പിഴ നല്‍കേണ്ടിവരും.
അതോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്‍്റ് അനുമതി നിഷേധിക്കുകയും സ്ഥാപനത്തിന്‍െറ പേര് പരസ്യപ്പെടുത്തുകയും ചെയ്യും. സ്ഥാപനത്തിന്‍െറ മാനേജര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും. വിദേശിയാണെങ്കില്‍ ശിക്ഷക്ക് ശേഷം നാടുകത്തുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് ശിക്ഷയുടെ തോതും വര്‍ധിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.