????? ?????????? ??????? ????? ???? ??????????? ????????? ??????? ?????? ?????????????? ??????

‘അല്ലാഹുവിന്‍െറ അതിഥികള്‍ ഇവിടെ സുരക്ഷിതരാണ്’ കവചമൊരുക്കി ഹജ്ജ് സുരക്ഷ സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ സമാപിച്ചു

മക്ക: ഈ നാടിനെ നിര്‍ഭയത്വമുള്ള മണ്ണാക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്രാഹീം നബി ദൈവത്തോട് പ്രാര്‍ഥിച്ച മണ്ണില്‍ നിന്ന് സൗദിയുടെ സുരക്ഷ ഭടന്മാര്‍ ഹാജിമാരോട് വിളിച്ചു പറഞ്ഞു; നിങ്ങള്‍ നിര്‍ഭയരാണ്, സുരക്ഷിതരാണ്. അത് തീര്‍ഥാടകരെ ബോധ്യപ്പെടുത്തുന്നതിന്‍െറ ഭാഗമായി അവര്‍ സംഘടിപ്പിച്ച സൈനികാഭ്യാസ പ്രകടനങ്ങള്‍ തിങ്കളാഴ്ച സമാപിച്ചു. ദൈവ വിളിക്കുത്തരം നല്‍കാന്‍ ലോകത്തിന്‍െറ വിവിധ ദിക്കുകകളില്‍ നിന്ന് കടലും കരയും കടന്നത്തെിയ തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ഭദ്രമായ സുരക്ഷാകവചമൊരുക്കുമെന്ന പ്രതിജ്ഞയുമായി സൗദി അറേബ്യയുടെ ആയിരക്കണക്കിന് ഭടന്മാര്‍ മക്കയിലെ പരേഡ് ഗ്രൗണ്ടില്‍ ശക്തിപ്രകടനം നടത്തി. മക്ക -ത്വാഇഫ് എക്സ്പ്രസ് ഹൈവേയില്‍ എമര്‍ജന്‍സി ഫോഴ്സിന്‍െറ ഗ്രൗണ്ടില്‍ വൈകിട്ട് 5.30 ഓടെയാണ് ഇടിമുഴക്കം തീര്‍ത്ത് സേനയുടെ പ്രകടനം നടന്നത്. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറും ഹജ്ജ് കേന്ദ്രസമിതി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തി. സേനാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സൈനിക നേതൃത്വത്തിന്‍െറ അകമ്പടിയോടെ മൈതാനത്തത്തെിയ കിരീടാവകാശി തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് സല്യൂട്ട് സ്വീകരിച്ചു.

സൈനിക വാഹനത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഹജ്ജ് മന്ത്രി മുഹമ്മദ് ബന്ദന്‍, ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് റബീഅ, ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ് എന്നിവരും ഹജ്ജ് ഉന്നതാധികാര സമിതി അംഗങ്ങളും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു. സുരക്ഷാവിഭാഗം മേധാവിയും ഹജ്ജ് സുരക്ഷാസമിതി ചെയര്‍മാനുമായ ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍ മുഹ്രിജ് അതിഥികളെ സ്വാഗതം ചെയ്തു. ക്രമസമാധാനമെന്നതിലുപരി മതപരമായ ഉത്തരവാദിത്തമെന്ന നിലയിലാണ് വിവിധ സേന വിഭാഗങ്ങള്‍ ഹറം സേവനത്തിന് ഇറങ്ങിത്തിരിക്കുന്നതെന്നും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാന്‍ നെഞ്ചില്‍ മിടിപ്പുള്ള സമയം വരെ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ‘ഖുവ്വ, ഹസീമ, നസ്ര്‍’ (കരുത്ത്, കീഴടക്കല്‍, വിജയം) എന്നിങ്ങനെ ഉച്ചത്തില്‍ മുഴക്കി മണ്ണില്‍ പതിഞ്ഞ കനത്ത ചുവടുകളുമായാണ് പരേഡ് നടന്നത്. ഭീകര വിരുദ്ധ സേന, അടിന്തര സേന, വ്യോമ സേന, സിവില്‍ ഡിഫന്‍സ്, ട്രാഫിക്, റോഡ് സുരക്ഷ, പട്രോളിങ് വിഭാഗങ്ങള്‍, ദ്രുതകര്‍മസേന തുടങ്ങി 20 ഓളം സേന വിഭാഗങ്ങള്‍ അഭ്യാസ പ്രകടനങ്ങള്‍ കാമറകണ്ണുകള്‍ക്കു മുമ്പില്‍ കാഴ്ചവെച്ചു.

ഭീകരവിരുദ്ധ സൈനിക നടപടിയുടെയും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നും സൈനികര്‍ മൈതാനത്ത് അവതരിപ്പിച്ചു. മൈതാനത്ത് പലപ്പോഴും വെടിയൊച്ചയും ചെറു സ്ഫോടനങ്ങളും പ്രകമ്പനം തീര്‍ത്തു. അത്യാസന്ന നിലകളിലെ സൈനിക കരുത്തിന്‍െറയും വിവിധ പ്രകടനങ്ങള്‍ സേനയുടെയും രാഷ്ട്രനേതൃത്വത്തിന്‍െറയും ആത്മവിശ്വാസവും മനോവീര്യവും ശക്തിപ്പെടുത്തുന്നതായിരുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീര മൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങളേന്തിയും പ്രകടനം നടന്നു. നമ്മളൊന്നാണെന്ന് മറക്കരുതെന്ന ഫ്ളക്സ് ബോര്‍ഡുകളുമുണ്ടായിരുന്നു. രാജ്യത്തെ ശിഥിലമാക്കാനുള്ള ഏതു ശ്രമത്തെയും തകര്‍ത്തു തരിപ്പണമാക്കുമെന്ന് പ്രഖ്യാപിച്ച പ്രകടനത്തോടെയാണ് പ്രകടനം സമാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.