ദുബൈയില്‍ കാണാതായ  മലയാളി യുവാവിന്‍െറ  മൃതദേഹം കണ്ടത്തെി

ദുബൈ: ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിന്‍െറ മൃതദേഹം കണ്ടത്തെി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്‍െറ (36) മൃതദേഹമാണ് ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 
അല്‍ഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ട സന്തോഷിന്‍െറ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.  
സന്ദര്‍ശക വിസയില്‍ ജോലി തേടിയാണ് സന്തോഷ് സെപ്റ്റംബര്‍ മൂന്നിന് ദുബൈയിലത്തെിയത്. അല്‍ഖൂസ് മാളിനടുത്ത കാറ്ററിങ് കമ്പനിയില്‍ പാചകക്കാരനായി ജോലി ലഭിച്ചു. സെപ്റ്റംബര്‍ അഞ്ചിന് രാത്രി ഷിഫ്റ്റിലായിരുന്നു ജോലി. 
ആറിന് രാവിലെ ജോലി കഴിഞ്ഞ് കമ്പനി വാഹനത്തില്‍ താമസ സ്ഥലത്തേക്ക് പോകേണ്ടതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഏഴിന് രാവിലെ കമ്പനിക്കടുത്ത ട്രാന്‍സ്ഫോറിന് സമീപം കണ്ടത്തെിയ അജ്ഞാത മൃതദേഹം പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. 
പരാതി ലഭിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്‍േറതാണെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമല്ല. പെരുന്നാള്‍ അവധിയായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ വൈകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.