അധ്യയന വര്‍ഷാരംഭത്തില്‍ 238 ട്രെയിന്‍ സര്‍വീസുകള്‍ 

ജിദ്ദ: സൗദിയില്‍ വേനലവധി കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോട് അനുബന്ധിച്ച് ഞായറാഴ്ച മുതല്‍ ആഴ്ചയില്‍ 238 ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൗദി റെയില്‍വെ അറിയിച്ചു. റിയാദ്, ദമ്മാം, ഹുഫൂഫ് എന്നീ മുഖ്യ റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇത്രയും സര്‍വീസുകള്‍ നടത്തുക. രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നതോടെ റെയില്‍വെ യാത്രക്കാര്‍ വര്‍ധിക്കുന്നത് കാരണമാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. റിയാദിനും ദമ്മാമിനും ഇടയില്‍ 82 സര്‍വീസുകളും റിയാദിനും ഹുഫൂഫിനുമിടയില്‍ 68 സര്‍വീസുകളും ദമ്മാമിനും ഹുഫൂഫിനുമിടയില്‍ 88 സര്‍വീസുകളുമാണ് ആഴ്ചയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് സൗദി റെയില്‍വെ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 
റിയാദിനും ദമ്മാമിനുമിടയിലുള്ള ചെറിയ സ്റ്റേഷനായ അബ്ഖൈഖിലേക്കും ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസുകളുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുള്ളത്. 2016 വര്‍ഷം ആരംഭിച്ച് കഴിഞ്ഞ എട്ടുമാസങ്ങളിലായി ഏകദേശം 8,88,000 പേര്‍ ട്രെയിന്‍ മാര്‍ഗം യാത്രചെയ്തു. കഴിഞ്ഞ വര്‍ഷം ഈ കാലയളവിലേതിനേക്കാള്‍ 49,000 യാത്രക്കാര്‍ അധികമാണിതെന്നും റെയില്‍വെ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.