തബൂക്ക്: സൗദി അറേബ്യയിലെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പെടുന്ന തബൂക്കില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ ഇന്ത്യക്കാരായ നാല് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ഷര്‍മ എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ ഒമ്പതംഗം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് യൂപി.സ്വദേശികളായ നാല് യുവാക്കള്‍ മരിച്ചത്. മുസഫര്‍ നഗര്‍ സ്വദേശി ഇസ്്റാര്‍ ജമീല്‍(23) , മുറാദാബാദ് സ്വദേശി ഗുലാം നബി (20) ബീജ് നൂര്‍ ജില്ലക്കാരനായ സവൂദ് ബേഗ് (23), ഫാറന്‍ഫൂര്‍ ജില്ലയില്‍ നിന്നുള്ള തമരീജ് ഫാജില്‍ (30) എന്നിവരാണ് മരിച്ചത്. എല്ലാവരും അവിവാഹിതരാണ്.
അല്‍ സദര്‍ മെയിന്‍റനന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച നാലുപേരും. തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിലാണ് മെയിന്‍റന്‍സ് ജോലി ചെയ്തുവരുന്നത്. വണ്ടി ഓടിച്ചിരുന്നത് പാക്കിസ്ഥാനിയായിരുന്നു. അദ്ദേഹത്തിന് കാലിന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ തബൂക്കില്‍ മറവ് ചെയ്യാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സി.സി ഡബ്ള്യു ചെയര്‍മാന്‍ സിറാജ് എറണാകുളം ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.