സൗദി അറേബ്യയിൽ കോവിഡ്​ മുക്തർ മൂന്ന്​ ലക്ഷം കവിഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ മുക്തരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച 935 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 300,933 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.8 ശതമാനമാണ്​.

അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്​ പുതിയ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വെള്ളിയാഴ്​ച രേഖപ്പെടുത്തിയത്​. 687 പേർക്കാണ്​​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 324,407 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത്​ 24 മരണം റിപോർട്ട്​ ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 4213ഉം ആയി​. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,261 ആയി കുറഞ്ഞു​.

ഇവരിൽ 1368 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 2, ജിദ്ദ 3, മക്ക 2, ഹുഫൂഫ്​ 2, ത്വാഇഫ്​ 1, ഹാഇൽ 1, ബുറൈദ 2, അബഹ 4, ജീസാൻ 1, ബെയ്​ഷ്​ 1, സാംത 1, റിജാൽ അൽമ 1, അയൂൺ അൽജുവ 1, അൽബാഹ 2 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​.

വെള്ളിയാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ് (72). ദമ്മാം​​ 49, ജിദ്ദ 48, മദീന​​ 42, റിയാദ്​​​​ 37, ഹുഫൂഫ്​​​ 33, ഖത്വീഫ്​​​​​ 27, മുബറസ്​​​​ 25, യാംബു 24, ദഹ്​റാൻ 21, ജീസാൻ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,584 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത്​ ആകെ നടത്തിയ ടെസ്​റ്റുകളുടെ എണ്ണം 5,645,077 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1004, ജിദ്ദ 857, മക്ക 669, ഹുഫൂഫ്​ 230, ത്വാഇഫ്​ 180, മദീന 129, ദമ്മാം 121, ബുറൈദ 83, ജീസാൻ 72, തബൂക്ക്​ 63, അറാർ 60, അബഹ 60, മുബറസ്​ 59, ഹഫർ അൽബാത്വിൻ 56, ഹാഇൽ 53, മഹായിൽ 40, ഖത്വീഫ് 31, സബ്​യ 33, അൽബാഹ 32, സകാക 24, വാദി ദവാസിർ 23, അൽറസ്​ 22, ഖമീസ്​ മുശൈത്ത്​​ 22, ബീഷ​ 22, ബെയ്​ഷ്​ 22, അബൂ അരീഷ്​ 21, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, സാംത 12, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, അൽഅർദ 7, റിജാൽ അൽമ 8, ഹുറൈംല 6, അൽനമാസ്​ 6, അഹദ്​ റുഫൈദ 6, ജുബൈൽ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 2, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, ദമാദ്​ 1, അൽഖൂസ്​ 1, തബർജൽ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.