സൗദി അറേബ്യയിൽ കോവിഡ് മുക്തർ മൂന്ന് ലക്ഷം കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 935 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 300,933 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്.
അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 687 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 324,407 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 24 മരണം റിപോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4213ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,261 ആയി കുറഞ്ഞു.
ഇവരിൽ 1368 പേരുടെ നില ഗുരുതരമാണ്. റിയാദ് 2, ജിദ്ദ 3, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, ഹാഇൽ 1, ബുറൈദ 2, അബഹ 4, ജീസാൻ 1, ബെയ്ഷ് 1, സാംത 1, റിജാൽ അൽമ 1, അയൂൺ അൽജുവ 1, അൽബാഹ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.
വെള്ളിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ് (72). ദമ്മാം 49, ജിദ്ദ 48, മദീന 42, റിയാദ് 37, ഹുഫൂഫ് 33, ഖത്വീഫ് 27, മുബറസ് 25, യാംബു 24, ദഹ്റാൻ 21, ജീസാൻ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,584 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,645,077 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1004, ജിദ്ദ 857, മക്ക 669, ഹുഫൂഫ് 230, ത്വാഇഫ് 180, മദീന 129, ദമ്മാം 121, ബുറൈദ 83, ജീസാൻ 72, തബൂക്ക് 63, അറാർ 60, അബഹ 60, മുബറസ് 59, ഹഫർ അൽബാത്വിൻ 56, ഹാഇൽ 53, മഹായിൽ 40, ഖത്വീഫ് 31, സബ്യ 33, അൽബാഹ 32, സകാക 24, വാദി ദവാസിർ 23, അൽറസ് 22, ഖമീസ് മുശൈത്ത് 22, ബീഷ 22, ബെയ്ഷ് 22, അബൂ അരീഷ് 21, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, സാംത 12, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, അൽഅർദ 7, റിജാൽ അൽമ 8, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 2, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1, തബർജൽ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.