സൗദിയിൽ 31 പേർക്ക്​ കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ 31 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തി നേടി. ഒരു മരണം കോവിഡ്​ മൂലമാണെന്ന്​ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,443 ഉം രോഗമുക്തരുടെ എണ്ണം 5,38,542 ഉം ആയി.

മൊത്തം മരണം 8,823 ആയി. ചികിത്സയിൽ കഴിയുന്നവരിൽ 47 പേർക്കാണ്​​ ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -10, ജിദ്ദ -അഞ്ച്, മക്ക -മൂന്ന്, മദീന -മൂന്ന്, ത്വാഇഫ്​ -രണ്ട്, ദഹ്​റാൻ -രണ്ട്, മറ്റ്​ ആറ്​ സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,995,183 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - 31 covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.