സൗദിയിൽ 31 പേർക്ക് കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തി നേടി. ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,443 ഉം രോഗമുക്തരുടെ എണ്ണം 5,38,542 ഉം ആയി.
മൊത്തം മരണം 8,823 ആയി. ചികിത്സയിൽ കഴിയുന്നവരിൽ 47 പേർക്കാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -10, ജിദ്ദ -അഞ്ച്, മക്ക -മൂന്ന്, മദീന -മൂന്ന്, ത്വാഇഫ് -രണ്ട്, ദഹ്റാൻ -രണ്ട്, മറ്റ് ആറ് സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,995,183 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.