റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 34 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 746 ആയി. മക്ക (7), ജിദ്ദ (13), റിയാദ് (7), മദീന (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), ഹഫർ അൽബാത്വിൻ (1), അറാർ (1) എന്നിവിടങ്ങളിൽനിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളിൽ 3369 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗവിമുക്തി നേടിയത് 1707 ആണ്. ആകെ രോഗമുക്തരുടെ എണ്ണം 74,524 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30,013 ആയി ഉയർന്നു. ഇതിൽ 1632 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 18,578 േകാവിഡ് പരിശോധനകൾ നടന്നു. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 9,76,815 ആയി. ജിദ്ദയിലാണ് ആശങ്കാജനകമായ രീതിയിൽ മരണസംഖ്യ ഉയരുന്നത്. ഇവിടെ പുതുതായി 13 പേരാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ ആകെ മരണസംഖ്യ 260 ആയി. ഏഴ് പേർ മരിച്ചതോടെ മക്കയിൽ 285ഉം ആയി. രാജ്യത്തെ ചെറുതും വലുതുമായ 176 പട്ടണങ്ങളിലാണ് കോവിഡ് പടർന്നുപിടിച്ചത്.
പുതിയ രോഗികൾ:
റിയാദ് 746, ജിദ്ദ 577, മക്ക 376, ദമ്മാം 301, ഹുഫൂഫ് 241, ഖത്വീഫ് 224, അൽഖോബാർ 180, മദീന 124, ദഹ്റാൻ 99, ത്വാഇഫ് 42, ദറഇയ 41, ഖമീസ് മുശൈത് 38, അൽമുബറസ് 33, ജുബൈൽ 28, അൽഖർജ് 22, തബൂക്ക് 21, റാസതനൂറ 19, വാദി ദവാസിർ 18, ഹഫർ അൽബാത്വിൻ 15, അബഹ 13, അൽഅർദ 13, ജീസാൻ 13, അറാർ 13, യാംബു 10, ബീഷ 9, നജ്റാൻ 9, അബൂ അരീഷ് 8, ബേഷ് 8, സബ്യ 8, അൽജഫർ 7, അൽഅയൂൻ 6, നാരിയ 6, മഹദ് അൽദഹബ് 5, ബുറൈദ 5, അൽഖുർമ 5, അൽനമാസ് 5, അൽഖഫ്ജി 5, ശറൂറ 5, സാംത 4, റാബിഗ് 4, ദുബ 4, അഹദ് റുഫൈദ 3, അബ്ഖൈഖ് 3, അല്ലൈത് 3, അൽഉവൈഖല 3, മുസാഹ്മിയ 3, സുലൈയിൽ 3, അൽബാഹ 2, അൽമൻദഖ് 2, തബർജൽ 2, അയൂൻ അൽജുവ 2, റിയാദ് അൽഖബ്റ 2, ഖുൻഫുദ 2, മഹായിൽ 2, റിജാൽ അൽമ 2, സഫ്വ 2, റുവൈദ അൽഅർദ 2, അഖീഖ് 1, മഖ്വ 1, അൽഗാര 1, ബൽജുറഷി 1, ഉനൈസ 1, തുറൈബാൻ 1, ദലം 1, അൽഹർജ 1, അൽഖഹ്മ 1, ദഹ്റാൻ അൽജനൂബ്1, ഖുറയാത് അൽഉൗല 1, ഹാഇൽ 1, ഫൈഫ 1, ഖുലൈസ് 1, ഖുബാഷ് 1, അൽഷഅബ 1, അൽദിലം 1, സുൽഫി 1, ഹുറൈംല 1, റിയാഇ അൽജംഷ് 1, തുമൈർ 1.
മരണസംഖ്യ:
മക്ക 285, ജിദ്ദ 260, മദീന 61, റിയാദ് 54, ദമ്മാം 28, ത്വാഇഫ് 8, ഹുഫൂഫ് 7, തബൂക്ക് 7, ബുറൈദ 6, അൽഖോബാർ 4, ബീഷ 4, ജുബൈൽ 3, ജീസാൻ 3, ഹഫർ അൽബാത്വിൻ 2, ഖത്വീഫ് 2, യാംബു 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1, അറാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.