കൺസൾട്ടിങ്​ മേഖലയിൽ ആദ്യഘട്ടത്തിൽ 35 ശതമാനം സ്വദേശിവത്​കരണം

ജിദ്ദ: കൺസൾട്ടിങ്​ മേഖലയുടെയും അതിലെ തൊഴിലുകളുടെയും സ്വദേശിവത്​കരണ നിയമപരിധിയിൽ വരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ഈ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ​ മന്ത്രാലയം പ്രസിദ്ധീകരിച്ചു​. 2023 ഏപ്രിൽ ആറ്​ മുതൽ​ കൺസൾട്ടിങ്​ മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്​കരിക്കും.

കൺസൾട്ടിങ്​ മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തി​െൻറ പരിധിയിൽ വരും. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ: കമ്പ്യൂട്ടർ, ധനകാര്യം​, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം​, സകാത്ത്, ആദായ നികുതി​, ലേബർ, സീനിയർ മാനേജ്‌മെൻറ്​, സ്പോർട്സ്​, അക്കൗണ്ടിങ്​​, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്​, അഗ്നി പ്രതിരോധം, സേഫ്​റ്റി എൻജിനീയറിങ്​, എൻജിനീയറിങ്​, ആർക്കിടെക്ചർ​, നഗരാസൂത്രണ എൻജിനീയറിങ്​​, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്​, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്​, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്​​, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ്​​ ഗ്യാസ്​ എൻജിനീയറിങ്​, റെയിൽവേ എൻജിനീയറിങ്​, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്​, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ്​ തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ്​ സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ്​ സ്വദേശിവത്​കരണ നിയമത്തിൽ ഉൾപ്പെടുന്നത്​.

ലക്ഷ്യമിടുന്ന സ്ഥാപനങ്ങളിലെ തൊഴിലുകൾക്ക്​ തീരുമാനവും നിയമം അനുശാസിക്കുന്ന പിഴകളും ബാധകമായിരിക്കും​. സർക്കാർ ഏജൻസികളുമായി കൺസൾട്ടിങ്​ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - 35 percent indigenization in the consulting sector in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.