കൺസൾട്ടിങ് മേഖലയിൽ ആദ്യഘട്ടത്തിൽ 35 ശതമാനം സ്വദേശിവത്കരണം
text_fieldsജിദ്ദ: കൺസൾട്ടിങ് മേഖലയുടെയും അതിലെ തൊഴിലുകളുടെയും സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ഈ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും.
കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിെൻറ പരിധിയിൽ വരും. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ: കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്, അഗ്നി പ്രതിരോധം, സേഫ്റ്റി എൻജിനീയറിങ്, എൻജിനീയറിങ്, ആർക്കിടെക്ചർ, നഗരാസൂത്രണ എൻജിനീയറിങ്, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, റെയിൽവേ എൻജിനീയറിങ്, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ് സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവത്കരണ നിയമത്തിൽ ഉൾപ്പെടുന്നത്.
ലക്ഷ്യമിടുന്ന സ്ഥാപനങ്ങളിലെ തൊഴിലുകൾക്ക് തീരുമാനവും നിയമം അനുശാസിക്കുന്ന പിഴകളും ബാധകമായിരിക്കും. സർക്കാർ ഏജൻസികളുമായി കൺസൾട്ടിങ് സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും തീരുമാനത്തിലുൾപ്പെടുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.