ഡോ. ഉത്താൻ ​േകായ

പ്രവാസത്തിന്​ 42 വയസ്സ്​​: ദമ്മാമിലെ ജനകീയ ഡോക്​ടർ ഉത്താൻ കോയ മടങ്ങുന്നു

ദമ്മാം: സൗദി അറേബ്യയിലെ ആതുര ശുശ്രൂഷ മേഖലയിൽ നാല്​ പതിറ്റാണ്ടിലധികം സേവനം അനുഷ്​ഠിച്ച മലയാളിയായ ജനകീയ ഡോക്​ടർ സ്വദേശത്തേക്ക്​ മടങ്ങുന്നു. ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിൽ ജോലി ചെയ്യുന്ന കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി ഡോ. ഉത്താൻ കോയയാണ്​ 42​ വർഷ​െത്ത പ്രവാസത്തിനു​ വിരാമം കുറിക്കുന്നത്. ആതുരശുശ്രൂഷക്കൊപ്പം ദമ്മാമിലെ പ്രവാസി സമൂഹത്തിനിടയിൽ നിരവധി നേട്ടങ്ങൾ അടയാളപ്പെടുത്തിയാണ്​ അദ്ദേഹത്തി​െൻറ മടക്കം.

ജീവകാരുണ്യ, സാംസ്​കാരിക പ്രവർത്തനങ്ങൾക്ക്​ നേതൃത്വം കൊടുത്ത അദ്ദേഹം ദമ്മാമിലെ മലയാളി ഡോക്​ടർമാരു​െട കൂട്ടായ്​മയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമാണ്. 2008ൽ ദമ്മാമിൽ എം.എസ്.എസ്​ എന്ന സംഘടനയുടെ രൂപവത്​കരണത്തിൽ നിർണായക പങ്കുവഹിക്കുകയും നിരവധി പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുകയും ചെയ്​തു. 1978ൽ ആണ്​ അദ്ദേഹം പ്രവാസിയായി സൗദിയിലെത്തുന്നത്​. അന്നത്തെ ഭരണാധികാരി ഫഹദ്​ രാജാവിന്​ ത​െൻറ യോഗ്യത സർട്ടിഫിക്കറ്റുകൾ അയച്ചുകൊടുത്ത്​ സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലിചെയ്യാൻ താൽപര്യമുണ്ടെന്ന്​ അറിയിക്കുകയായിരുന്നു. ഭാഗ്യംപോലെ ഇത്​ രാജാവി​െൻറ ശ്രദ്ധയിൽപെടുകയും മന്ത്രാലയത്തിൽ ജോലിക്ക്​ അപേക്ഷിക്കാൻ നിർദേശിക്കുകയുമായിരുന്നു. മന്ത്രാലയത്തിനു​ കീഴിലുള്ള ഖത്വീഫ്​ ജനറൽ ആശുപത്രിയിൽ ആയിരുന്നു ആദ്യ നിയമനം.

തുടർന്ന്​ അൽഅഹ്​സ ജനറൽ ആശുപത്രിയിലും അനുഷ്​ഠിച്ച 25 വർഷത്തെ സേവനത്തിന്​ ശേഷം ആരോഗ്യമന്ത്രാലയത്തിൽനിന്ന്​ വിരമിച്ചു. പിന്നീട്​​ അൽസലാമ, ദാറസ്സിഹ എന്നീ സ്വകാര്യ ആശുപത്രികളിൽ സേവനം തുടർന്നു. വായിച്ചു പഠിച്ചതിനപ്പുറം അറിവ്​ പകരുന്ന സർവകലാശാലയാണ്​ പ്രവാസം എന്ന്​ ത​െൻറ 42 വർഷത്തെ അനുഭവത്തിൽനിന്ന്​ അദ്ദേഹം അടിവരയിടുന്നു.

ഖത്വീഫ് ആശുപത്രിയിലും അരാംകോ നെറ്റ്​വർക്കായ അൽഅഹ്​സ ആശുപത്രിയിലും കാൽനൂറ്റാണ്ടോളം ജോലിചെയ്യാൻ കിട്ടിയ അവസരത്തിലൂടെ വൈദ്യശാസ്ത്രത്തിലെ അത്യാധുനിക അറിവ് ആർജിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചാലും ആതുര- സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് അദ്ദേഹത്തി​െൻറ തീരുമാനം.

ഭാര്യ ഫാത്വിമയും രണ്ട് ആൺമക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകൻ അബ്​ദുല്ല റിയാദിൽ സൗദി പ്രതിരോധ മന്ത്രാലയത്തിനു​ കീഴിൽ സൗദി എയർഫോഴ്​സിൽ സീനിയർ കൺസൽട്ടൻറ് സോഫ്​ റ്റ്​വേർ എൻജിനീയറായും ഇളയ മകൻ ഡോ. റാഷിദ് അജ്​മാനിൽ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്നു. മൂത്തമകൾ നാട്ടിലും രണ്ടാമത്തെ മകൾ ലണ്ടനിലുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.