പ്രവാസത്തിന് 42 വയസ്സ്: ദമ്മാമിലെ ജനകീയ ഡോക്ടർ ഉത്താൻ കോയ മടങ്ങുന്നു
text_fieldsദമ്മാം: സൗദി അറേബ്യയിലെ ആതുര ശുശ്രൂഷ മേഖലയിൽ നാല് പതിറ്റാണ്ടിലധികം സേവനം അനുഷ്ഠിച്ച മലയാളിയായ ജനകീയ ഡോക്ടർ സ്വദേശത്തേക്ക് മടങ്ങുന്നു. ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിൽ ജോലി ചെയ്യുന്ന കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഡോ. ഉത്താൻ കോയയാണ് 42 വർഷെത്ത പ്രവാസത്തിനു വിരാമം കുറിക്കുന്നത്. ആതുരശുശ്രൂഷക്കൊപ്പം ദമ്മാമിലെ പ്രവാസി സമൂഹത്തിനിടയിൽ നിരവധി നേട്ടങ്ങൾ അടയാളപ്പെടുത്തിയാണ് അദ്ദേഹത്തിെൻറ മടക്കം.
ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം ദമ്മാമിലെ മലയാളി ഡോക്ടർമാരുെട കൂട്ടായ്മയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമാണ്. 2008ൽ ദമ്മാമിൽ എം.എസ്.എസ് എന്ന സംഘടനയുടെ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുകയും നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1978ൽ ആണ് അദ്ദേഹം പ്രവാസിയായി സൗദിയിലെത്തുന്നത്. അന്നത്തെ ഭരണാധികാരി ഫഹദ് രാജാവിന് തെൻറ യോഗ്യത സർട്ടിഫിക്കറ്റുകൾ അയച്ചുകൊടുത്ത് സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിൽ ജോലിചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഭാഗ്യംപോലെ ഇത് രാജാവിെൻറ ശ്രദ്ധയിൽപെടുകയും മന്ത്രാലയത്തിൽ ജോലിക്ക് അപേക്ഷിക്കാൻ നിർദേശിക്കുകയുമായിരുന്നു. മന്ത്രാലയത്തിനു കീഴിലുള്ള ഖത്വീഫ് ജനറൽ ആശുപത്രിയിൽ ആയിരുന്നു ആദ്യ നിയമനം.
തുടർന്ന് അൽഅഹ്സ ജനറൽ ആശുപത്രിയിലും അനുഷ്ഠിച്ച 25 വർഷത്തെ സേവനത്തിന് ശേഷം ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിരമിച്ചു. പിന്നീട് അൽസലാമ, ദാറസ്സിഹ എന്നീ സ്വകാര്യ ആശുപത്രികളിൽ സേവനം തുടർന്നു. വായിച്ചു പഠിച്ചതിനപ്പുറം അറിവ് പകരുന്ന സർവകലാശാലയാണ് പ്രവാസം എന്ന് തെൻറ 42 വർഷത്തെ അനുഭവത്തിൽനിന്ന് അദ്ദേഹം അടിവരയിടുന്നു.
ഖത്വീഫ് ആശുപത്രിയിലും അരാംകോ നെറ്റ്വർക്കായ അൽഅഹ്സ ആശുപത്രിയിലും കാൽനൂറ്റാണ്ടോളം ജോലിചെയ്യാൻ കിട്ടിയ അവസരത്തിലൂടെ വൈദ്യശാസ്ത്രത്തിലെ അത്യാധുനിക അറിവ് ആർജിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചാലും ആതുര- സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് അദ്ദേഹത്തിെൻറ തീരുമാനം.
ഭാര്യ ഫാത്വിമയും രണ്ട് ആൺമക്കളും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകൻ അബ്ദുല്ല റിയാദിൽ സൗദി പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സൗദി എയർഫോഴ്സിൽ സീനിയർ കൺസൽട്ടൻറ് സോഫ് റ്റ്വേർ എൻജിനീയറായും ഇളയ മകൻ ഡോ. റാഷിദ് അജ്മാനിൽ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്നു. മൂത്തമകൾ നാട്ടിലും രണ്ടാമത്തെ മകൾ ലണ്ടനിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.