റിയാദ്: മയക്കുമരുന്ന് ഗുളികകൾ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം സൗദി നർകോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് തടഞ്ഞു. റിയാദിലെത്തിയ കൺസൈൻമെൻറിലെ വലിയ ചുറ്റുകളായി എത്തിയ ഇലക്ട്രിക് കേബിളുകളുടെ ഉള്ളിൽ നിന്നാണ് 50 ലക്ഷം ആംഫറ്റമിൻ ഗുളികകൾ കണ്ടെടുത്തത്.
കേബിളിെൻറ ഉള്ളിൽനിന്ന് ഇലക്ട്രിക് അയൺ വയറുകൾ നീക്കിയ ശേഷം പകരം ഗുളികകൾ നിറച്ച നിലയിലായിരുന്നു. കൺസൈൻമെൻറ് സൂക്ഷിച്ചിരുന്ന ഗോഡൗൺ ഏരിയയിലെത്തിയാണ് നർകോട്ടിക്സ് വിഭാഗം ഇത് കണ്ടെടുത്തത്. ഉത്തരവാദിയായ ഒരാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.