റിയാദ്: പൊതുസ്ഥലത്ത് ആളുകളെ ശല്യം ചെയ്താൽ 5,000 റിയാൽ പിഴ ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പൊതുസ്ഥലങ്ങളെയും അവിടെയെത്തുന്ന സന്ദർശകരെയും ബഹുമാനിക്കണമെന്നും ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങൾ പാടില്ലെന്നും പൊതുസ്ഥല മര്യാദകൾക്കുള്ള ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു. ഇതിന് വിരുദ്ധമായ പെരുമാറ്റങ്ങൾ ചെയ്യരുത്.
സന്ദർശകരെ ദ്രോഹിക്കുന്നതോ അവരെ ഭയപ്പെടുത്തുന്നതോ അപകടത്തിലേക്ക് നയിക്കുന്നതോ ആയ ഒരു വാക്ക് അല്ലെങ്കിൽ പ്രവൃത്തി പൊതുസ്ഥലങ്ങളിൽ ചെയ്യുന്നവർക്ക് 5,000 റിയാൽ പിഴ ചുമത്തും. പൊതുസ്ഥല മര്യാദ ചട്ടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.