സൗദിയിൽ ഇന്ന് പുതുതായി 951 കോവിഡ് കേസുകൾ മാത്രം;1129 പേർ രോഗമുക്തി നേടി

ജിദ്ദ: സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് തുടരുന്നു. ഇന്ന് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 951 മാത്രമാണ്. അതോടൊപ്പം 1129 പേർ രോഗത്തിൽ നിന്നും മുക്തി നേടി. കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം 27 ആണ്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,15,772 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,90,796 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണമാവട്ടെ 3897 ആണ്. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവർ കേവലം 21,079 മാത്രമാണ്.

ഇവരിൽ 1552 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ മക്കയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. 76 എണ്ണം. ജിദ്ദ 65, ത്വാഇഫ് 48, ഹുഫൂഫ് 41, ജിസാൻ 38, റിയാദ് 38, മദീന 35, തബൂക്ക് 27, ദമ്മാം 21 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ ഇന്ന് പുതുതായി വന്ന കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.