അബ്​ദുൽ ഹക്കീം

സൗദിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: മുന്നു മാസം മുമ്പ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി. റിയാദ്​ മുവാസാത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുന്ദമംഗലം പോലൂര്‍ തയ്യില്‍ പരേതനായ അബ്​ദുല്ല മൗലവിയുടെ മകന്‍ അബ്​ദുല്‍ ഹക്കീം (32) ആണ് മരിച്ചത്.

ജൂണ്‍ മൂന്നിനാണ് ഇദ്ദേഹം അപകടത്തില്‍ പെട്ടത്. തലക്ക്​ ക്ഷതമേറ്റിരുന്നു. ഇതിനിടെ മൂന്നു പ്രാവശ്യം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം സാധിച്ചിരുന്നില്ല.

ആമിനയാണ്​ അബ്​ദുല്‍ ഹക്കീമിന്‍റെ മാതാവ്. ഭാര്യ: പി.കെ. റെസ്‌നി, സഹോദരങ്ങള്‍: സുഹറാബി പെരിങ്ങളം, മുഹമ്മദലി (അധ്യാപകന്‍ എ.എല്‍.പി സ്‌കൂള്‍ കോണോട്ട്), ജമാലുദ്ദീന്‍ (അധ്യാപകന്‍, എ.എം.എൽ.പി സ്‌കൂള്‍ എരവന്നൂര്‍).

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ, വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Tags:    
News Summary - A Malayalee who was undergoing treatment for injuries in an accident died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.