തുറൈഫ്: നാട്ടില്‍നിന്ന് അവധി കഴിഞ്ഞു സൗദിയിലേക്ക് മടങ്ങവേ യുവാവ് നേപ്പാളിൽ വെച്ച് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. അവധി കഴിഞ്ഞു തിരിച്ചുവരാൻ വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു.
അവിടെ വെച്ച് ന്യൂമോണിയ ബാധിക്കുകയും വെള്ളിയാഴ്ച കാഠ്മണ്ഡു മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം.
സൗദിയിൽ ജോർദാൻ ബോർഡറിനരികെ തുറൈഫ് എന്ന സ്ഥലത്ത് ഏതാനും വര്‍ഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തുറൈഫില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.
നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കായി ഇന്ത്യൻ എംബസിയിൽനിന്നും എന്‍.ഒ.സി ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഭാര്യ: ഷാനി. മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.