ദമ്മാമിൽ ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലാപുരം സ്വദേശി മരിച്ചു

ദമ്മാം: മംഗലാപുരം സ്വദേശി അബ്‌ദുറഹ്‌മാൻ മാമു (61) ദമ്മാമിൽ മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായി ജോലി ചെയ്‌തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശരീരം തളർന്നു ഒരു വർഷത്തോളമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആറ്‌ മാസത്തോളം വെൻറിലേറ്ററിൽ കഴിഞ്ഞു. പിന്നീട് ആശുപത്രി എമർജൻസി കെയർ റൂമിൽ ചികിത്സ തുടർന്നു. നാട്ടിലേക്ക് കൊണ്ടുപോവാൻ ശ്രമം നടത്തിയെങ്കിലും കോവിഡ് സാഹചര്യത്തിൽ സ്ട്രെക്ച്ചർ സൗകര്യമുള്ള വിമാനം ലഭ്യമല്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നു.

അതിനിടയിൽ കഴിഞ്ഞ ദിവസം സ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കാൻ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഭീമമായ ചികിത്സ ചെലവുകൾ ഇൻഷുറൻസ് കമ്പനിയും ജോലി ചെയ്‌ത സ്ഥാപനവും വഹിക്കും. നാട്ടിൽ ഭാര്യയും രണ്ടു മക്കളുമുണ്ട്.

Tags:    
News Summary - A Mangalore native who was undergoing treatment in Dammam for a year has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.