ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ‘പെ​ൺ പു​ല​രി’ മെ​ഗാ പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ക​ബീ​ർ

കൊ​ണ്ടോ​ട്ടി നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ​യി​ലാ​ദ്യ​മാ​യി മ​ല​യാ​ളി സ്ത്രീ​ക​ൾ സം​ഘാ​ട​ക​രാ​യ മെ​ഗാ പ​രി​പാ​ടി


ജി​ദ്ദ: ജി​ദ്ദ​യി​ലാ​ദ്യ​മാ​യി മ​ല​യാ​ളി സ്ത്രീ​ക​ൾ മാ​ത്ര​മാ​യി സം​ഘാ​ട​ക​രാ​കു​ന്ന മെ​ഗാ പ​രി​പാ​ടി വ​രു​ന്നു. വ​നി​താ ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു.​എ.​ഇ​യി​ലെ റ​സീ​ലാ സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രൂപവത്കൃത​മാ​യ ആ​ഗോ​ള സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫ് ജി​ദ്ദ ചാ​പ്റ്റ​റാ​ണ് ‘പെ​ൺ പു​ല​രി’ എ​ന്ന പേ​രി​ൽ ഫാ​മി​ലി എ​ന്റ​ർ​ടൈ​ൻമെ​ന്റ് മെ​ഗാ ഇ​വ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് രാ​ത്രി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നാ​ട്ടി​ൽ നി​ന്നു​ള്ള ക​ലാ​കാ​രി​ക​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മെ​ഗാ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ ക​ബീ​ർ കൊ​ണ്ടോ​ട്ടി പ്ര​കാ​ശ​നം ചെ​യ്തു.

വി​വി​ധ നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ളും വ്യ​ത്യ​സ്ത​വും വൈ​വി​ധ്യ​വു​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ളു​ക​ളും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സോ​ഫി​യ സു​നി​ൽ (ജി​ദ്ദ ചാ​പ്റ്റ​ർ അ​ഡ്മി​ൻ), സ​ലീ​ന മു​സാ​ഫി​ർ, സാ​ബി​റ മ​ജീ​ദ്, മൗ​ശ്മി ശ​രീ​ഫ്, ഹ​സീ​ന റ​ഷീ​ദ്, സു​ഹ​റ ഷൗ​ക്ക​ത്ത്, ന​ജ്മ ഹാ​രി​സ്, ജ്യോ​തി ബാ​ബു​കു​മാ​ർ, റു​ഫ്ന ഷി​ഫാ​സ്, നൂ​റു​ന്നി​സ ബാ​വ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​നി​ത​ക​ൾ മാ​ത്ര​മാ​യി നേ​തൃ​ത്വം ന​ൽ​കി ന​ട​ത്തു​ന്ന മെ​ഗാ ഫാ​മി​ലി ഇ​വ​ൻ​റ് ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ​സീ​ന അ​ഷ​റ​ഫ്, ഖ​ദീ​ജ അ​ല​വി (ഫൈ​സി), നി​സ, ഫ​ർ​ഷാ യൂ​ന​സ്, സാ​ബി​റ റ​ഫീ​ഖ്, ഫാ​ബി​ത ഉ​നൈ​സ്, സെ​ലീ​ന നൗ​ഫ​ൽ, സ​ജ്നാ യൂ​നു​സ്, ഹ​സീ​ന സ​മീ​ർ ബാ​ബു, ആ​സി​ഫ സു​ബ്ഹാ​ൻ, ഹ​നാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

Tags:    
News Summary - A mega event organized by Malayali women in Jeddah.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.