ജിദ്ദയിലാദ്യമായി മലയാളി സ്ത്രീകൾ സംഘാടകരായ മെഗാ പരിപാടി
text_fieldsജിദ്ദ: ജിദ്ദയിലാദ്യമായി മലയാളി സ്ത്രീകൾ മാത്രമായി സംഘാടകരാകുന്ന മെഗാ പരിപാടി വരുന്നു. വനിതാ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ യു.എ.ഇയിലെ റസീലാ സുധീറിന്റെ നേതൃത്വത്തിൽ രൂപവത്കൃതമായ ആഗോള സംഘടനയായ വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററാണ് ‘പെൺ പുലരി’ എന്ന പേരിൽ ഫാമിലി എന്റർടൈൻമെന്റ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി ഒമ്പതിന് രാത്രി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള കലാകാരികളടക്കം പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ എന്നിവ ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മെഗാ പരിപാടിയുടെ പോസ്റ്റർ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പ്രകാശനം ചെയ്തു.
വിവിധ നൃത്ത, സംഗീത പരിപാടികളും വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ വിതരണ സ്റ്റാളുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘടന പ്രതിനിധികളായ സോഫിയ സുനിൽ (ജിദ്ദ ചാപ്റ്റർ അഡ്മിൻ), സലീന മുസാഫിർ, സാബിറ മജീദ്, മൗശ്മി ശരീഫ്, ഹസീന റഷീദ്, സുഹറ ഷൗക്കത്ത്, നജ്മ ഹാരിസ്, ജ്യോതി ബാബുകുമാർ, റുഫ്ന ഷിഫാസ്, നൂറുന്നിസ ബാവ എന്നിവർ അറിയിച്ചു.
വനിതകൾ മാത്രമായി നേതൃത്വം നൽകി നടത്തുന്ന മെഗാ ഫാമിലി ഇവൻറ് ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഹസീന അഷറഫ്, ഖദീജ അലവി (ഫൈസി), നിസ, ഫർഷാ യൂനസ്, സാബിറ റഫീഖ്, ഫാബിത ഉനൈസ്, സെലീന നൗഫൽ, സജ്നാ യൂനുസ്, ഹസീന സമീർ ബാബു, ആസിഫ സുബ്ഹാൻ, ഹനാൻ അബ്ദുൽ ലത്തീഫ്, എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.