ആന്ധ്ര സ്വദേശി ജുബൈലിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ജുബൈൽ: ആന്ധ്ര പ്രദേശ് സ്വദേശിയായ യുവാവിനെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര വിശാഖപട്ടണത്തെ വിദ്യാസാഗർ റെഡ്‌ഡി മാണിക്യമാണ് (40) മരിച്ചത്. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ ഇദ്ദേഹം അവരുടെ ലേബർ ക്യാമ്പിലാണ്​ താമസിച്ചിരുന്നത്​. താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏകദേശം അഞ്ചു ദിവസം മുമ്പ് മരിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - A native of Andhra found dead at his residence in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.