കന്യാകുമാരി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

അൽഅഹ്​സ: തമിഴ്നാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കന്യാകുമാരി, കരിങ്കല്ല് സ്വദേശി ഡെന്നീസ് (65) അൽഅഹ്​സയിലെ ഹുമ്രാനിലാണ്​ മരിച്ചത്​. ഉച്ചഭക്ഷണം കഴിക്കുന്നതിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ഹുമ്രാൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസി​െൻറ ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും നാല് പെൺകുട്ടികളുമടങ്ങിയതാണ് ഡെന്നീസി​െൻറ കുടുംബം. മൂന്ന് കുട്ടികൂടെ വിവാഹം കഴിഞ്ഞു. ആദ്യം ദമ്മാമിലും പിന്നീട് അൽഅഹ്​സയിലുമായി 20 വർഷത്തിലേറെയായി പ്രവാസിയായ ഡെന്നീസ് സ്പോൻസറുടെ കീഴിൽ ടൈൽസ് ജോലി ചെയ്ത് വരികയായിരുന്നു.

ഇപ്പോൾ ഹുമ്രാൻ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള ഡെന്നീസി​െൻറ മൃതദേഹം നടപടിക്രമങ്ങൾൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽഅഹ്​സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, സഫീർ കല്ലറ എന്നിവർ സജ്ജീവമായി രംഗത്തുണ്ട്.

Tags:    
News Summary - A native of Kanyakumari passed away due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.