കോഴിക്കോട്​ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിന്​ സമീപം മുസാഹ്​മിയയിൽ നിര്യാതനായി. കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കൽ മുജീബ് റഹ്​മാൻ (45) ആണ് ഇന്ന് (ഞായറാ​ഴ്​ച) പുലർച്ചെ മരിച്ചത്.

നേരത്തെ ഉംറ ഗ്രൂപ്പി​ന്റെ ബസിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന അദ്ദേഹം നിലവിൽ മിനി ട്രക്ക്​ ഡ്രൈവറാണ്​.

മാതാവ്​: ആമിന. ഭാര്യ: ഹാജിറ. മക്കൾ: അബ്​ദുൽ മുസവ്വിർ, ആമിന മുംജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരും റശീദ് വാവാടി​ന്റെ നേതൃത്വത്തിൽ സദ്​വ ഡ്രൈവേഴ്​സ്​ കൂട്ടായ്മയും രംഗത്തുണ്ട്.

Tags:    
News Summary - A native of Kozhikode died due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.