ജീസാൻ: മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫ (51) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് പത്ത് ദിവസമായി ജീസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ജീസാനിലുള്ള മുഹമ്മദ് സബിയയിൽ ബുഫിയ ജീവനക്കാരനായിരുന്നു. അവധിക്ക് നാട്ടിൽ പോയി വന്നിട്ട് രണ്ട് വർഷമായിരുന്നു. പിതാവ്: വലിയാക്കത്തൊടി അലവി, മാതാവ്: പാത്തുട്ടി, ഭാര്യ: വലിയാക്കത്തൊടി റസീന, മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ആദിൽ, മുഹമ്മദ് ശാമിൽ.
ആശുപത്രിയിലുള്ള മൃതദേഹം ജീസാനിൽ തന്നെ ഖബറടക്കും.അനന്തര നടപടികൾക്കായി ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് അംഗം മുഹമ്മദ് കുട്ടി, ചെയർമാൻ ഗഫൂർ വാവൂർ, ബഷീർ ആക്കോട്, ആരിഫ് ഒതുക്കുങ്ങൽ, സലിം എടവണ്ണപ്പാറ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.