റിയാദ്: സന്ദർശന വിസയിൽ റിയാദിൽ മകന്റെ അടുത്തെത്തിയ മലപ്പുറം സ്വദേശി ആശുപത്രിയിൽ ചികിത്സയലിരിക്കെ മരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂത പാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മാസം മുമ്പാണ് ഭാര്യയുൾപ്പടെ കുടുംബസമേതം റിയാദിലെത്തിയത്.
പിതാവ്: പരേതനായ ബീരാൻകുട്ടി ഹാജി. മാതാവ്: കുന്നിരുമ്മ. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: നിഷാദ്, റംസീന. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ഹനീഫ മുതുവല്ലൂർ, മജീദ് മണ്ണാർമല, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.