അബ്​ദുൽ ഗഫൂർ

പാലക്കാട്​ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്​ദുൽ ഗഫൂർ (47) ആണ്​ മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി ബഡ്ജറ്റ് റെൻറ്​ എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: അസീസ് മുഹമ്മദ്‌ (പരേതൻ), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്​ മുഹമ്മദ്‌ ശാക്കിറിന്​ സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Palakkad died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.