വൈക്കം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ശാരീകവൈഷമ്യങ്ങളുണ്ടായി റിയാദിലെ ആശുപത്രിയിലെത്തിയ മലയാളി നിര്യാതനായി. കോട്ടയം വൈക്കം കീഴൂർ സ്വദേശി ഗോപാലകൃഷ്ണൻ (54) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്ഹയിലെ ക്ലിനിക്കിൽ എത്തിയ ഗോപാലകൃഷ്ണൻ അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

രണ്ട് മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: സുവർണ. മക്കൾ: അഭിജിത്, അഭിരാമി, അഭിഷേക്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ റസാഖ് മോളൂർ, അൻസാർ ചങ്ങനാശ്ശേരി എന്നിവർ രംഗത്തുണ്ട്.



Tags:    
News Summary - A native of Vaikom passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.