ഗൂ​ഗ്‌​ളീ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ജി​ദ്ദ​യി​ൽ പു​തി​യൊ​രു സ്പോ​ർ​ട്സ് ക്ല​ബ് കൂ​ടി ‘ഗൂ​ഗ്‌​ളീ​സ്’

ജി​ദ്ദ: കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും ജി​ദ്ദ​യി​ൽ അ​ധി​വ​സി​ക്കു​ന്ന ക്രി​ക്ക​റ്റ്, മ​റ്റ് സ്‌​പോ​ര്‍ട്‌​സ്, ഗെ​യിം​സ് എ​ന്നി​വ​യി​ൽ ത​ല്‍പ​ര​രാ​യ ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ചേ​ർ​ന്ന് ‘ഗൂ​ഗ്‌​ളീ​സ്’ എ​ന്ന പേ​രി​ൽ പു​തി​യൊ​രു സ്പോ​ർ​ട്സ് ക്ല​ബ് രൂ​പ​വ​ത്ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി യു​വാ​ക്ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കാ​യി​ക​പ​ര​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക്ല​ബി​ന്റെ ല​ക്ഷ്യം. 2023 ജൂ​ണി​ല്‍ ത​ന്നെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത് ‘ഗൂ​ഗ്‌​ളീ​സ് ജി​ദ്ദ’ എ​ന്ന പേ​രി​ല്‍ ഒ​രു ക്ല​ബാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

ജി​ദ്ദ​യി​ലെ വി​വി​ധ ക്രി​ക്ക​റ്റ് ക്ല​ബു​ക​ളെ​യെ​ല്ലാം ഒ​രു​മി​ച്ചു​കൂ​ട്ടി ഒ​രു കൂ​ട്ടാ​യ്മ​യാ​യി മു​ന്നോ​ട്ടു​പോ​വാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ടു​ത്ത മാ​സം ജി​ദ്ദ​യി​ലെ 12 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു നാ​നോ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഗൂ​ഗ്‌​ളീ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

17 വ​യ​സ്സി​നു താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്, ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​മു​ള്ള അ​ത്‌​ല​റ്റി​ക്ക് മീ​റ്റ്, ചെ​സ് ടൂ​ർ​ണ​മെൻറ്, ബാ​ഡ്മി​ന്റ​ന്‍ ടൂ​ർ​ണ​മെ​ന്റ്, ക്രി​ക്ക​റ്റ്, നീ​ന്ത​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ക്ല​ബി​ന് കീ​ഴി​ൽ ആ​ലോ​ചി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക്ല​ബി​ന്റെ ജ​ഴ്‌​സി, ലോ​ഗോ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ജി​ദ്ദ സീ​സ​ൺ​സ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. സൗ​ദി അ​റേ​ബ്യ​ൻ ക്രി​ക്ക​റ്റ് ടീം ​കോ​ച്ച് ഷു​ഹൈ​ബ് ഖാ​ൻ ലോ​ഗോ​യും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ച് ആ​ദി​ല്‍ ഖാ​ന്‍ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

നാ​ഷ​ന​ല്‍ സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി കോ​ച്ച് ഇം​റാ​ന്‍, വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ചെ​യ​ർ​മാ​ൻ റ​ഷീ​ദ് അ​ലി, പ്ര​സി​ഡ​ന്റ് സു​ബൈ​ർ പെ​ർ​ള​ശേ​രി, ക​ൺ​വീ​ന​ർ ഷം​സു മി​സ്ഫ​ല, സെ​ക്ര​ട്ട​റി ഷാ​ജി അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷ​മീ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - A new sports club in Jeddah-Googlies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.