റിയാദ്: മൃദുഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നെന്ന് പ്രവാസി വെല്‍ഫയര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടുമാത്രം സംഘ്പരിവാറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന രാഷ്ട്രീയ സമീപനം വിജയിക്കില്ല.
സമൂഹത്തിൽ സംഘ്പരിവാർ സ്ഥാപിച്ചെടുത്തുകൊണ്ടിരിക്കുന്ന വംശീയതയിൽ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നുവരേണ്ടത്. അതിന് സാമൂഹിക ഘടനയെ തന്നെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായത് എന്ന കര്‍ണാടക നല്കിയ പാഠം നാം മറന്നുപോകരുത്. പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലങ്കാനയിൽ നേടിയ വിജയവും പാഠമാണ്.
ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും സംഘ്പരിവാറിെൻറ ഇരകളാക്കപ്പെട്ട ജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്താനും മുന്നണിയെ നയിക്കുന്നവര്‍ തയാറാകണമെന്നും പ്രവാസി റിയാദ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.