ദമ്മാം: കുഴഞ്ഞുവീണതിനെ തുടർന്ന് 10 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി, മരുതുർ സ്വദേശി അനിക്കലിങ്കൽ വീട്ടിൽ സലാം-ഹഫ്സ ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (24) ആണ് മരിച്ചത്. രണ്ടുവർഷം മുമ്പ് സൗദിയിലെത്തിയ സൽമാൻ ദമ്മാം മാർക്കറ്റിലെ ഒരു റെഡിമെയ്ഡ് കടയിലെ ജീവനക്കാരനായിരുന്നു. ഇൗ മാസം 10ന് രാവിലെ പെെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സൽമാൻ ഫാരിസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മയ്യിത്ത് ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ട് സഹോദരിമാർ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.