ജിദ്ദ സനാഇയ ഇൻഡസ്ട്രിയൽ സിറ്റി ഫേസ് നാലിൽ ആരംഭിച്ച അബീർ എക്സ്പ്രസ് ക്ലിനിക് പുതിയ ബ്രാഞ്ച് ഉദ്ഘാടനം മാനേജ്മെന്റ് പ്രതിനിധികൾ നിർവഹിക്കുന്നു,
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ അബീർ എക്സ്പ്രസ് ക്ലിനിക് ജിദ്ദ സനാഇയ ഇൻഡസ്ട്രിയൽ സിറ്റി ഫേസ് നാലിൽ ആരംഭിച്ചു. ആരോഗ്യസേവന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ വിപുലീകരണത്തിന്റെ ഭാഗമായി വിപുലമായ സേവനങ്ങളോടെയും, സൗകര്യങ്ങളോടെയുമാണ് പുതിയ ക്ലിനിക് തയ്യാറായിരിക്കുന്നത്.
എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, യൂറോളജി, ഇന്റേണൽ മെഡിസിൻ, ഡെൻറൽ കെയർ, ഇ.എൻ.ടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ജനറൽ സർജറി എന്നിവയുൾപ്പെടെയുള്ള സ്പെഷാലിറ്റി ക്ലിനിക്കുകളാണ് ഇവിടെ പ്രവർത്തിക്കുകയെന്ന് മാനേജ്മെന്റ് അറിയിച്ചു. അബീർ എക്സ്പ്രസ് ക്ലിനിക് പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിൽ ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. ജംഷിത്ത് അഹമ്മദ്, ഡോ. സർഫ്രാസ് അഹമ്മദ്, ഡോ. അഫ്സർ ഇഹ്തിഷാം, ഡോ. ഇമ്രാൻ, സന്തോഷ്, എഞ്ചിനിയർ കലീം, ഡോ. ഇബ്രാഹിം ഇസ്മായിൽ എന്നിവരുൾപ്പെടെ മെഡിക്കൽ പ്രഫഷണലുകളും, ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.