കെ.​എ​ൻ.​എം അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലേ​ക്ക് ഗ​ൾ​ഫ് സെ​ക്ട​റി​ൽ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ദ്ദ ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ്യ മ​ദ്റ​സ്സ വി​ദ്യാ​ർ​ഥി​ക​ൾ

കെ.​എ​ൻ.​എം ഗ​ൾ​ഫ് സെ​ക്ട​ർ പൊ​തു​പ​രീ​ക്ഷ; ജി​ദ്ദ ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ മ​ദ്ര​സ്സ​ക്ക്‌ മി​ന്നും ജ​യം

ജി​ദ്ദ: കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലേ​ക്ക് ഗ​ൾ​ഫ് സെ​ക്ട​റി​ൽ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​റി​ൽ പ​രീ​ക്ഷ എ​ഴു​തി​യ ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ്യ മ​ദ്റ​സ്സ​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും, ഏ​ഴ് എ ​പ്ല​സ്‌ നേ​ടു​ക​യും ചെ​യ്തു. ദി​ൽ​ന ഫാ​ത്തി​മ, ഫാ​ത്തി​മ ഹ​ന, ഹ​ഫ ആ​മി​ന, ഷെ​സ ബ​ഷീ​ർ, നി​ഹ് ല ​അ​ബ്ദു​റ​ഹ്മാ​ൻ, അ​ഹ് ല ​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ഏ​ഴാം ക്ലാ​സി​ലും ആ​യി​ഷ സി​യ അ​ഞ്ചാം ക്ലാ​സി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി. പൊ​തു​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ഠ​ന​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്‌​മെ​ന്റ് അ​ഭി​ന​ന്ദി​ച്ചു.

ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ്യ മ​ദ്റ​സ്സ​യി​ൽ മ​ത​പ​ഠ​ന വി​ഷ​യ​ങ്ങ​ളും ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മൊ​പ്പം മ​ല​യാ​ള​മ​ട​ക്ക​മു​ള്ള ഭാ​ഷ പ​ഠ​ന​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു. പാ​ഠ്യ വി​ഷ​യ​ങ്ങ​ൾ​ക്ക് പു​റ​മെ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പാ​ര​ന്റി​ങ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു. കു​ട്ടി​ക​ളു​ടെ ക​ലാ, കാ​യി​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​മ​ൾ​ട്ടി മീ​ഡി​യ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ധു​നി​ക പ​ഠ​ന മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള പ​ഠ​ന​രീ​തി​യാ​ണ് മ​ദ്റ​സ്സ​യി​ൽ പി​ന്തു​ട​രു​ന്ന​തെ​ന്നും മ​ദ്റ​സ​യി​ൽ അ​ഡ്മി​ഷ​ൻ തു​ട​രു​ന്ന​താ​യും, അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ഈ ​മാ​സം എ​ട്ടോ​ടെ ആ​രം​ഭി​ച്ച​താ​യും മ​ദ്റ​സ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി www. islahicenter.org എ​ന്ന വെ​ബ്സൈ​റ്റ് അ​ഡ്ര​സ്സി​ലോ 012-6532022, 0556278966 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Tags:    
News Summary - KNM Gulf Sector Public Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.