ടി.പി. അഹ്മ്ദ് കുട്ടി (മുഖ്യ രക്ഷാധികാരി), സി. സാജിദ് (പ്രസിഡന്റ്), കെ.പി സുനീർ (ജന. സെക്രട്ടറി)
ഹബീബ് കാഞ്ഞിരാല (ട്രഷറർ)
ജിദ്ദ: ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.പി അഹ്മ്ദ് കുട്ടി (മുഖ്യ രക്ഷാധികാരി), സി. സാജിദ് (പ്രസിഡന്റ്), കെ.പി സുനീർ (ജന. സെക്രട്ടറി), ഹബീബ് കാഞ്ഞിരാല (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സുൽഫിക്കർ ഒതായി, എം.കെ മനോജ്, പി.കെ യാക്കൂബ്, പി.സി. അബ്ദുൽ ഗഫൂർ, ടി.കെ. റിയാസ് (വൈസ് പ്രസി.), പി.പി. ഹസ്ക്കർ, വി.ടി. അഷ്റഫ്, കെ.സി. ഫൈസൽ ബാബു, കെ.സി. മുജീബ്, പി.വി. ശരീഫ്, അമീൻ ചെമ്മല (സെക്രട്ടറി), പി.വി. അഷ്റഫ്, പി. ഗഫൂർ, പി.വി. സാദിഖ് (രക്ഷാധികാരികൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കമ്മിറ്റിയുടെ പ്രവർത്തനത്തിന് വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. ഓൺലൈനിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നത്. എം.കെ. ജംഷീദ്, പി.വി. അഷ്റഫ്, ഇ. നൗവിന് ജിഹാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏറ്റവും വോട്ടുകൾ നേടിയ 15 പേരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് ആറ് പേരെയും, നാട്ടിൽനിന്നും ഏഴു പേരെയും എക്സിക്യൂട്ടിവിലേക്ക് നോമിനേറ്റ് ചെയ്തതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.