അബ്ഹയിലേക്ക് രണ്ട് മിസൈലാക്രമണം; സൗദി തകർത്തു

ജിദ്ദ: അബ്ഹയിലേക്ക് വീണ്ടും ഹൂതി മിസൈൽ. ശനിയാഴ്ച രാത്രി 9.30 ഒാടെയാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അബ്ഹ ലക്ഷ്യമാ ക്കി വന്നത്. ഇവ സൗദി പ്രതിരോധ സംവിധാനം ആകാശത്ത് തകർത്തതായി അൽ അറബിയ പത്രം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി 9.30 ഒാടെ ഖമീസ് മുശൈത്തിൽ ആകാശത്ത് ഉഗ്രസ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷി അറിയിച്ചു. ആർക്കും പരിക്കേറ്റതായി അറിവായിട്ടില്ല.

അബ്ഹയിലേക്ക് അഞ്ച് ഡ്രോണുകൾ വന്നത് വെള്ളിയാഴ്ച പുലർച്ചെയാണ്. ബുധനാഴ്ച പുലർച്ചെ അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരി ഉൾപെടെ 26 പേർക്ക് പരിക്കേറ്റിരുന്നു. വിമാനത്താവളത്തി​െൻറ ആഗമന ഹാൾ തകരുകയും ചെയ്തു. സൗദി സഖ്യസേന ഇതിനെതിരെ ഹൂതികേന്ദ്രങ്ങളിൽ കനത്ത പ്രത്യാക്രമണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Abha missile attack-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.