സാബു മേലതിൽ
ജുബൈൽ: പെട്രോൾ പമ്പിനുള്ളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി ഇന്ത്യക്കാരൻ മരിച്ചു. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ദമ്മാം^ജുബൈൽ ഹൈവേയിൽ ഖൊനൈനി -19 പെട്രോൾ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. നിർത്തിയിട്ട വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന സുമേഷ് കുമാർ എന്നയാളാണ് മരിച്ചത് എന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ഇയാൾ ഇന്ത്യക്കാരനാണെന്ന് മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. നിരവധി ട്രെയിലറുകൾ കത്തി നശിച്ചു.
ഹൈവേയിൽ നിന്ന് ഒരു ട്രെയിലറും, പെട്രോൾ ടാങ്കറും ഒരുമിച്ചു പെട്രോൾ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴുണ്ടായ അപകടമാണ് ദുരന്തത്തിനിടയാക്കിയത്. ട്രെയിലറിൽ കയറ്റിയിരുന്ന ജെ.സി.ബിയുടെ ഭാഗം ടാങ്കറിൽ ഇടിച്ചതിനെ തുടർന്ന് പെട്രോൾ പുറത്തേക്ക് ഒഴുകി തീപടരുകയായിരുന്നു. ഇരു വാഹനങ്ങളിലും സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റു ട്രെയിലറിലേക്കും തീ പടർന്നു. ശക്തമായ പുക കിലോമീറ്റർ അകലെവരെ ദൃശ്യമായിരുന്നു. എല്ലാ വാഹനങ്ങളിൽ നിന്നുള്ളവരും പമ്പിലെ കച്ചവടക്കാരും ഓടി രക്ഷപെട്ടു. തീ പിടിത്തമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചതിനാൽ പെട്രോൾ സ്റ്റേഷനിലേക്ക് അഗ്നി പടരാതെ വൻദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.