ജിദ്ദ: ‘സിൽവർ ക്ലൗഡ്’ആഡംബര ക്രൂസ് കപ്പലിലെ യാത്രക്കാർക്ക് സൗദിയിൽ സ്വീകരണം. ‘സിൽവർ സീ’കമ്പനിക്ക് കീഴിലെ ആഡംബര കപ്പലിലെത്തിയവർക്കാണ് സൗദി ക്രൂസ് അധികൃതർ ജിദ്ദയിലും യാംബുവിലും സ്വീകരണം നൽകിയത്. ആദ്യമായാണ് ‘സിൽവൽ ക്ലൗഡ്’കപ്പൽ സൗദിയിലെത്തുന്നത്.
സൗദിയിലെ ചരിത്രപരമായ നിധികൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വൈവിധ്യമാർന്ന സ്വഭാവം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിന്റെ ഭാഗമായാണ് ഗ്രീസിലേക്കുള്ള യാത്രാമധ്യേ ആഡംബര കപ്പൽ സൗദിയിലെത്തിയത്. ക്രൂസ് കമ്യൂണിറ്റിയുടെ ആഗോള പാരമ്പര്യം പിന്തുടരുന്ന സൗദി ക്രൂസ് ടീമും കപ്പലിന്റെ ക്യാപ്റ്റനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് രണ്ടു തുറമുഖങ്ങളിലും ഷീൽഡുകൾ കൈമാറി.
സിൽവർ ക്ലൗഡ് കപ്പലിന് ജിദ്ദ ഇസ്ലാമിക് പോർട്ടിലും യാംബു വാണിജ്യ തുറമുഖങ്ങളിലും സ്വീകരണം നൽകിയത് ക്രൂസ് ടൂറിസം മേഖല വികസിപ്പിക്കുന്നതിനും സൗദി തുറമുഖങ്ങളിലൂടെ ലഭിക്കുന്ന കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്കിടയിലെ മറ്റൊരു നേട്ടമാണെന്ന് സൗദി ക്രൂസ് സി.ഇ.ഒ ലാർസ് ക്ലാസെൻ പറഞ്ഞു. 2035ഓടെ 1.3 കോടി ടൂറിസ്റ്റുകളെ സ്വീകരിച്ച് ടൂറിസം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി സൗദിയെ പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി ക്രൂസിന്റെ പങ്കിൽ അഭിമാനിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.